LATEST NEWS

Related Posts

DISTRICT NEWSIDUKKIഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

അടിമാലി: ഉടുമ്പിനെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വാളറ കെയ്യിക്കല്‍ കെ.എം. ബാബു (50), വാളറ തെപ്പെറമ്പില്‍ ടി.കെ. മനോഹരന്‍, മകന്‍ മജേഷ് (20), വാളറ അഞ്ചാം മൈല്‍ സെറ്റില്‍ മെന്റിലെ പൊന്നപ്പന്‍( 52) എന്നിവരെയാണ് നേര്യമംഗലം റെയ്ഞ്ച് ഓഫിസര്‍ സുനില്‍ ലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ജനുവരി 26 ന് മൂന്ന് കലുങ്ക് ഭാഗത്ത് നിന്നുമാണ് ആറ് കിലോയിലേറെ തൂക്കം വരുന്ന കൂറ്റന്‍ ഉടുമ്പിനെ ഇവര്‍ വേട്ടയാടി പിടിച്ചത്. പിന്നീട് നാലു പേരും ഇറച്ചി വീതം വെച്ചെടുത്തു. ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു.

കറിവെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടികൂടി. ബാക്കി വന്ന ഇറച്ചിയും പിടികൂടി. റെയ്ഡില്‍ വാളറ ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി.ആര്‍. ജയപ്രകാശ്, എ.എസ്. രാജു എന്നിവര്‍ പങ്കെടുത്തു

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.